അഗസ്ത്യകൂടം യാത്രയില്‍ കണ്ട വെള്ളച്ചട്ടങ്ങളുടെ ചിത്രങ്ങളാണ് ചുവടെ.
കരമനയാര്‍, അട്ടയാര്‍, കുട്ടിയാര്‍, താമ്രപര്‍ണി നദി എന്നിവയാണ് അഗസ്ത്യകൂടം വനമേഘലയിലെ പ്രധാന ജലസ്രോതസുകള്‍ അഗസ്ത്യകൂടം യാത്രയില്‍ 3 ദിവസവും കുടിക്കുന്നത് ഇവയിലെ വെള്ളമാണ്
Saturday, February 28, 2009
അഗസ്ത്യകൂടം - വെള്ളച്ചാട്ടങ്ങള്‍
Posted by ദൂതന് at 3:07 PM 0 comments
അഗസ്ത്യകൂടം
അഗസ്ത്യകൂടം പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്ഉയരം 1868 മീറ്റര്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി കന്യാകുമാരി എന്നീ ജില്ലകളിലും,കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഹിന്ദുപുരാണത്തിലെ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യമുനിയെ ആരാധിക്കാന്‍ ഭക്തര്‍ എത്താറുണ്ട്. അഗസ്ത്യമലയുടെ മുകളില്‍ അഗസ്ത്യന്റെ ഒരു പൂര്‍ണ്ണകായപ്രതിമയുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കേരള വനം വകുപ്പ് അഗസ്ത്യകൂടം സന്ദര്‍ശിക്കാന്‍ അനുമതി കൊടുക്കുന്നത്. തിരുവനന്തപുരം PTP നഗറില്‍ ഉള്ള വനം വകുപ്പ് ഓഫീസില്‍ നിന്നും ഇതിനുള്ള പാസ് ലഭിക്കും. 3 ദിവസം കൊണ്ടാണ് അഗസ്ത്യകൂടം കയറി ഇറങ്ങുന്നത്. അതിരുമലയില്‍ (ബോണക്കാട് നിന്നും 28 km) ഉള്ള വനം വകുപ്പിന്റെ കെട്ടിടത്തില്‍ രാത്രി താമസിക്കാം.ഏകദേശം 75km ഈ 3 ദിവസം കൊണ്ട് നടക്കണം
അതിരുമലയില്‍ നിന്നുമുള്ള കാഴ്ച
തമിഴ്‌നാട് അംബാ സമുദ്രം
Posted by ദൂതന് at 1:45 PM 1 comments
ടോക്കിയോ ഇമ്പെരിയല്‍ ഗാര്‍ഡന്‍
ടോക്കിയോ ഇമ്പെരിയല്‍ ഗാര്‍ഡന്‍ - ഇമ്പെരിയല്‍ ഗാര്‍ഡന്‍ മുഴുവന്‍ കാണാന്‍ പറ്റിയില്ല. Just pass through ആയിരുന്നു, സമയം കിട്ടിയില്ല. ഒരിക്കല്‍ കൂടി പോകണം എന്ന് വിചാരിക്കുന്നു
രാജാവ് (emperor) ഇവിടാ താമസം
Posted by ദൂതന് at 12:23 PM 0 comments
ജപ്പാനിലെ തോരിനോച്ചി ഉത്സവം
തോരിനോച്ചി എന്നത് ഡിസംബര്‍ മാസത്തില്‍ ജപ്പാനിലെ ചില സ്ഥലങ്ങളില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. തോരി എന്നാല്‍ പക്ഷി എന്നാണ് ജാപ്പനീസില്‍ അര്‍ഥം തോരിനോച്ചി എന്നാല്‍ പക്ഷിയുടെ മാസം എന്നോ മറ്റോ ആണ്.
നെല്‍കതിര്‍, മുള എന്നിങനെ ഭാഗ്യം കൊണ്ടുവരുന്ന കുറെ വസ്തുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. വലിപ്പം കൂടും തോറും വില കൂടും വലിയവ വലിയ ഭാഗ്യവും കൊണ്ടുവരും എന്നാണ് വിശ്വാസം. ഇങ്ങനെ വാങ്ങുന്ന വസ്തുക്കള്‍ ഒരു വര്‍ഷമേ വീട്ടില്‍ വക്കുക ഉള്ളു അടുത്ത വര്‍ഷം അവ കളഞ്ഞിട്ടു പുതിയവ വാങ്ങും. ഇവ വാങ്ങുപോള്‍ അവിടെ ഉള്ളവര്‍ വാങ്ങുന്ന ആളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കയ്യടികും.
മറ്റൊന്നുമല്ല പഴം ചോക്കലെടില്‍ മുക്കി വച്ച്ചിരികുന്നതാ
ഉണക്ക കണവ (SQUID)
നീരാളി ഫ്രൈ (OCTOPUS)
ചുട്ട മീന്‍ (മത്തി?)
Posted by ദൂതന് at 10:41 AM 0 comments