Saturday, February 28, 2009

ജപ്പാനിലെ തോരിനോച്ചി ഉത്സവം

തോരിനോച്ചി എന്നത് ഡിസംബര്‍ ‍മാസത്തില്‍ ജപ്പാനിലെ ചില സ്ഥലങ്ങളില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. തോരി എന്നാല്‍ പക്ഷി എന്നാണ് ജാപ്പനീസില്‍ അര്‍ഥം തോരിനോച്ചി എന്നാല്‍ പക്ഷിയുടെ മാസം എന്നോ മറ്റോ ആണ്.
നെല്‍കതിര്‍, മുള എന്നിങനെ ഭാഗ്യം കൊണ്ടുവരുന്ന കുറെ വസ്തുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. വലിപ്പം കൂടും തോറും വില കൂടും വലിയവ വലിയ ഭാഗ്യവും കൊണ്ടുവരും എന്നാണ് വിശ്വാസം. ഇങ്ങനെ വാങ്ങുന്ന വസ്തുക്കള്‍ ഒരു വര്‍ഷമേ വീട്ടില്‍ വക്കുക ഉള്ളു അടുത്ത വര്‍ഷം അവ കളഞ്ഞിട്ടു പുതിയവ വാങ്ങും. ഇവ വാങ്ങുപോള്‍ അവിടെ ഉള്ളവര്‍ വാങ്ങുന്ന ആളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കയ്യടികും.
















മറ്റൊന്നുമല്ല പഴം ചോക്കലെടില്‍ മുക്കി വച്ച്ചിരികുന്നതാ




ഉണക്ക കണവ (SQUID)


നീരാളി ഫ്രൈ (OCTOPUS)


ചുട്ട മീന്‍ (മത്തി?)




No comments: