അഗസ്ത്യകൂടം പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്ഉയരം 1868 മീറ്റര്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി കന്യാകുമാരി എന്നീ ജില്ലകളിലും,കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഹിന്ദുപുരാണത്തിലെ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യമുനിയെ ആരാധിക്കാന്‍ ഭക്തര്‍ എത്താറുണ്ട്. അഗസ്ത്യമലയുടെ മുകളില്‍ അഗസ്ത്യന്റെ ഒരു പൂര്‍ണ്ണകായപ്രതിമയുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കേരള വനം വകുപ്പ് അഗസ്ത്യകൂടം സന്ദര്‍ശിക്കാന്‍ അനുമതി കൊടുക്കുന്നത്. തിരുവനന്തപുരം PTP നഗറില്‍ ഉള്ള വനം വകുപ്പ് ഓഫീസില്‍ നിന്നും ഇതിനുള്ള പാസ് ലഭിക്കും. 3 ദിവസം കൊണ്ടാണ് അഗസ്ത്യകൂടം കയറി ഇറങ്ങുന്നത്. അതിരുമലയില്‍ (ബോണക്കാട് നിന്നും 28 km) ഉള്ള വനം വകുപ്പിന്റെ കെട്ടിടത്തില്‍ രാത്രി താമസിക്കാം.ഏകദേശം 75km ഈ 3 ദിവസം കൊണ്ട് നടക്കണം
അതിരുമലയില്‍ നിന്നുമുള്ള കാഴ്ച
തമിഴ്‌നാട് അംബാ സമുദ്രം
Saturday, February 28, 2009
അഗസ്ത്യകൂടം
Posted by ദൂതന് at 1:45 PM
Subscribe to:
Post Comments (Atom)
1 comment:
nalla chithrangal
kottayath evideyanu
Post a Comment